High court about Paliyekkara toll ban
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ടോള്‍ പിരിവ് പുന:രാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച വ്യക്തത വരുത്താമെന്നും കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഇന്നു തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്താല്‍ തൃശൂര്‍ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം ഇടപ്പള്ളി - മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
Keywords: High court, Paliyekkara toll collection, Ban, Collector


COMMENTS