ഇടുക്കി : ഇടുക്കിയില്‍ അതിശക്തമായ മഴ ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 9 മണിയോടുകൂടിയാണ് ഷട്ട...
ഇടുക്കി : ഇടുക്കിയില്‍ അതിശക്തമായ മഴ ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 9 മണിയോടുകൂടിയാണ് ഷട്ടര്‍ തുറന്നത്.
ആര്‍ വണ്‍ 2 & ആര്‍ 3 എന്നീ ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. 163 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാം തുറന്നത്.
രാത്രി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ പലയിടത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ മേഖലയില്‍ പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി.


COMMENTS