തിരുവനന്തപുരം : സംസ്ഥാനത്ത് തുലാ വർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നു സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്തു. നാളെയും പരക്കെ...
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാ വർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നു സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്തു.
നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണ്. ഈ ദിവസങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിന് മുകളിൽ നിലവിലുള്ള ചക്രവാതച്ചുഴി കന്യാകുമാരി തീരം വഴി തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് മേഖലക്ക് മുകളിൽ കേരള തെക്കൻ കർണാടക തീരത്തിനു സമീപം ഞായറാഴ്ചയോടെ എത്തിച്ചേർന്ന് ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.
Key Words: Heavy Rain, Yellow Alert


COMMENTS