G.Sudhakaran about cyber attack against him
ആലപ്പുഴ: തനിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുയെന്ന ആരോപണവുമായി മുന്‍മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരന്‍. ആക്രമണത്തിനു പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. അവരെ വിലക്കുന്നതിനു പകരം തന്നെ ഉപദേശിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ പറയുന്നതും ചെയ്യുന്നതും പാര്‍ട്ടി നയത്തില്‍ ഊന്നിയുള്ള കാര്യങ്ങളാണെന്നും താന്‍ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മറ്റുള്ളവരെപ്പോലെ അല്ലെന്നും ആലപ്പുഴയില്‍ പാര്‍ട്ടി നശിക്കരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്ന തന്നെയാണ് ഉപദേശിക്കുന്നതെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബ്രാഞ്ചില്‍ മാത്രം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: G.Sudhakaran, Cyber attack, Party activists


COMMENTS