Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 2,480 രൂപയുടെയും ഗ്രാമിന് 310 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന് 93,280 രൂപയും ഗ്രാമിന് 11,660 രൂപയുമായി. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയായി.
ചൊവ്വാഴ്ച രാവിലെ സ്വര്‍ണ്ണം സര്‍വകാല റെക്കോര്‍ഡായ 97,360 രൂപയിലെത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1600 രൂപയുടെയും ഇന്ന് രാവിലെ 2,480 രൂപയുടെ ഇടിവുണ്ടാകുകയായിരുന്നു. അതേസമയം വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് അഞ്ചു രൂപ കുറഞ്ഞ് 175 രൂപയായി.
Keywords: Gold rate, Today, Kerala, Decrease


COMMENTS