കൊച്ചി : ഇന്ന് രാവിലെയും ഉച്ചക്കും പവന് വർദ്ധിച്ചത് 400 രൂപ വീതം. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയ...
കൊച്ചി : ഇന്ന് രാവിലെയും ഉച്ചക്കും പവന് വർദ്ധിച്ചത് 400 രൂപ വീതം. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഇന്ന് രാവിലെ പവന് 94,520രൂപയും ഗ്രാമിന് 11,815 രൂപയുമായിരുന്നു വില.
അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 61.68 ഡോളർ കൂടി 4,208.83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഈ പോക്ക് തുടർന്നാൽ കേരളത്തിൽ പവൻ വില ഒരുലക്ഷത്തിലെത്താൻ അധികനാൾ വേണ്ടി വരില്ല. ഇപ്പോൾ തന്നെ ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയുമടക്കം ഒരുലക്ഷത്തിലേറെ നൽകണം.
18 കാരറ്റ് സ്വർണവും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയായി. 14കാരറ്റിന് 7590 രൂപയാണ് ഗ്രാംവില. ഒമ്പത് കാരറ്റിന് 4900 രൂപയായി. വെള്ളിവിലയും എക്കാലത്തെയും ഉയരത്തിലാണ്. ഗ്രാമിന് 196 രൂപയാണ് ഇന്നത്തെ വില.ഇന്നലെ സ്വർണം മൂന്ന് തവണയാണ് ചാഞ്ചാടി കുതിച്ചുയർന്നത്. രാവിലെ 2400 രൂപ കൂടി, ഉച്ചക്ക് 1200 രൂപ കുറഞ്ഞു, വൈകീട്ട് 960 രൂപ കൂടി. ഫലത്തിൽ പവന് 2,160 രൂപയാണ് ഇന്നലെ കൂടിയത്.
Key Words: Gold Rate Record


COMMENTS