കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. 1400 രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഇതോടെ വിപണിയിൽ സ്വർണ്ണവില 96,000 ത്തിന് താഴെ എത്തി. ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. 1400 രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഇതോടെ വിപണിയിൽ സ്വർണ്ണവില 96,000 ത്തിന് താഴെ എത്തി. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,960 രൂപയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11995 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9865 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7685 രൂപയാണ്.
ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 4970 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ് വെള്ളിയുടെ വില. 194 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 190 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.
Key Words: Gold Prices Decline


COMMENTS