ജെറുസലേം: ഗാസയിൽ വെടിനിർത്തൽ വിഗണിച്ച് ഇസ്രയേൽ വീണ്ടും രൂക്ഷമായ ആക്രമണം നടത്തി. തെക്കൻ ഗാസയിലെ ഹമാസ് ലക്ഷ്യസ്ഥാനങ്ങളെ ഉന്നമിട്ടായിരുന്നു ആ...
ജെറുസലേം: ഗാസയിൽ വെടിനിർത്തൽ വിഗണിച്ച് ഇസ്രയേൽ വീണ്ടും രൂക്ഷമായ ആക്രമണം നടത്തി. തെക്കൻ ഗാസയിലെ ഹമാസ് ലക്ഷ്യസ്ഥാനങ്ങളെ ഉന്നമിട്ടായിരുന്നു ആക്രമണങ്ങൾ.
ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ച് ടാങ്ക് വിരുദ്ധ മിസൈൽ പ്രയോഗിക്കുകയും ഇസ്രായേൽ സൈനികർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതിനെത്തുടർന്നാണ് ഐഡിഎഫ് ആക്രമണം നടത്തിയത്.
ഹമാസ് നടത്തിയ ആക്രമണങ്ങളിൽ രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗാസയിലെ ഭീകര ലക്ഷ്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സായുധ സേനയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സാദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ യഹ്യ അൽ-മബ്ഹൂഹ് എന്ന ഫീൽഡ് കമാൻഡറും മറ്റ് നിരവധി അംഗങ്ങളും ഉൾപ്പെടുന്നു.
ഇസ്രായേൽ സൈന്യം പിൻവാങ്ങിയ "യെല്ലോ ലൈനിന്" പിന്നിൽ ഇസ്രായേലി സൈനികർക്ക് നേരെ ഹമാസ് മൂന്ന് തവണയെങ്കിലും വെടിയുതിർത്തതായി ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെയ്റ്റ് ലാഹിയ പ്രദേശത്തെ "യെല്ലോ ലൈൻ" കടന്ന ഭീകരരെ വധിക്കുന്നതിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് പുറത്തുവിട്ടു.
ആയുധപ്പുരകൾ, വെടിവയ്പ്പ് കേന്ദ്രങ്ങൾ, മറ്റ് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഹമാസിന്റെ ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളെ ഐഡിഎഫ് ആക്രമിച്ചു. കൂടാതെ ഹമാസിന്റെ ആറ് കിലോമീറ്റർ ഭൂഗർഭ തുരങ്കങ്ങൾ തകർത്തതായും സൈന്യം റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ നിലനിർത്താൻ വേണ്ടി അമേരിക്കൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും, "ആനുപാതികമായി പ്രതികരിക്കണമെങ്കിലും സംയമനം പാലിക്കണം" എന്നും ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.



COMMENTS