ആലപ്പുഴ: പാര്‍ട്ടി നേതാക്കളുടെ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ ജി സുധാകരന്‍ തയ്യാറാകണമെന്ന് വെള്ളാപ്പള്ളി നടേശന്‍. ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്...
ആലപ്പുഴ: പാര്‍ട്ടി നേതാക്കളുടെ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ ജി സുധാകരന്‍ തയ്യാറാകണമെന്ന് വെള്ളാപ്പള്ളി നടേശന്‍. ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്നും കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഒഴിവാക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണെന്നും വെള്ളാപ്പള്ളി പുകഴ്ത്തുകയും ചെയ്തു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കിയാല്‍ വിഷമം ഉണ്ടാവുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം, തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണമുണ്ടാകുന്നുണ്ടെന്നും, പാര്‍ട്ടിക്കാരാണ് അതിനു പിന്നിലെന്നും ജി സുധാകരന്‍ ആരോപിച്ചു. അത്തരത്തില്‍ ആക്രമണം നടത്തുന്നവരെ താക്കീത് ചെയ്യുന്നതിന് പകരം തന്നെ ഉപദേശിക്കാനാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


COMMENTS