തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം...
തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പിഎം ശ്രീയിൽ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ആശങ്കകളറിയിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം. അര മണിക്കൂറോളം ഇരു ഇടത് നേതാക്കളും ചർച്ച നടത്തി.
നിലവിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച് സിപിഐയുടെയും സിപിഐഎമ്മിൻ്റെയും കേരള നേതൃത്വം സംസാരിച്ച് തീരുമാനമെടുക്കുമെന്നും ബേബി പറഞ്ഞു. നിലവിലെ വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്താൻ കേരളത്തിലെ ഇരു പാർട്ടികളുടെയും നേതൃത്വത്തെ സഹായിക്കുമെന്നുംഇത് എങ്ങനെ പരിഹരിക്കണം എന്നത് അവിടെ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി
വർഗീയവൽക്കരണം, വിദ്യാഭ്യാസത്തിൻ്റെ കേന്ദ്രീകരണം, കച്ചവടവൽക്കരണം, വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലന്നദ്ദേഹം പറഞ്ഞു.
Key Words: PM Shri, CPM General Secretary M.A. Baby

COMMENTS