"Even amidst the busy schedule of Tamil cinema, actress Mamitha Baiju says her heart is with Malayalam cinema. 'I am a Malayali girl, not Tamil.
തമിഴ് സിനിമയിലെ തിരക്കിലും തന്റെ ഹൃദയം മലയാള സിനിമയ്‌ക്കൊപ്പമാണെന്നു നടി മമിത ബൈജു. ഞാന്‍ ഒരു മലയാളി പെണ്‍കുട്ടിയാണ്, തമിഴത്തിയല്ല. എന്റെ ഹൃദയം മലയാള സിനിമയ്ക്ക് ഒപ്പമാണ്. തന്റെ പുതിയ തമിഴ് ചിത്രമായ ഡ്യൂഡിന്റെ പ്രചാരണത്തിനിടെ മമിത വ്യക്തമാക്കി.
തമിഴ് സിനിമയില്‍ കൂടുതല്‍ അഭിനയിക്കുന്നത് ഒരു പ്രത്യേക തീരുമാനമായിട്ടല്ല, മറിച്ച് അവിടെ കൂടുതല്‍ വ്യത്യസ്തവും ആകര്‍ഷകവുമായ കഥാപാത്രങ്ങളെ ലഭിച്ചതുകൊണ്ടാണെന്ന് മമിത വിശദീകരിച്ചു.
മലയാള സിനിമയില്‍ കൂടുതല്‍ നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റ് ഭാഷാ ഇന്‍ഡസ്ട്രികളില്‍ ജോലി ചെയ്യുമ്പോള്‍ വിവേചനം നേരിട്ടിട്ടില്ല. തമിഴ് സെറ്റുകളിലെ തമിഴ് വിഭവങ്ങളോടുള്ള ഇഷ്ടം അവര്‍ പങ്കുവച്ചു. തമിഴ് വായിക്കാനും എഴുതാനും പഠിക്കാന്‍ കഴിഞ്ഞുവെന്നും മമിത പറഞ്ഞു.
പ്രേമലു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മമിതയുടെ പ്രശസ്തി വര്‍ദ്ധിച്ചിരുന്നു. പ്രദീപ് രംഗനാഥന്‍ നായകനാവുന്ന ഡ്യൂഡ് എന്ന തമിഴ് ചിത്രമാണ് മമിതയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം.
മലയാളത്തില്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ സ്വാഭാവികമായി തോന്നുന്നുവെന്നു. എന്നാല്‍, തമിഴ് സിനിമയിലാണ് തനിക്ക് കൂടുതല്‍ ശക്തിയും ഇന്റന്‍സിറ്റിയുമുള്ള റോളുകള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
'പ്രേമലു'വിലെ അഭിനയത്തിന് ശേഷം ആളുകള്‍ തന്നെ ആ കഥാപാത്രവുമായി തന്നെ തിരിച്ചറിയുന്നതായും അത് സന്തോഷം തരുന്നുവെന്നും അവര്‍ പറഞ്ഞു. നൃത്തം വഴക്കമില്ലാത്തതാണെങ്കിലും ഒരു റോളിനായി അത് ഇപ്പോള്‍ പരിശീലിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Summary: "Even amidst the busy schedule of Tamil cinema, actress Mamitha Baiju says her heart is with Malayalam cinema. 'I am a Malayali girl, not Tamil. My heart is with Malayalam cinema,' Mamitha stated during the promotion of her new Tamil film Dude. She explained that her increased presence in Tamil films was not a deliberate decision, but because she received more varied and attractive roles there."


COMMENTS