തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകനെതിരായ ഇ ഡി സമൻസ് സെറ്റില്‍ ചെയ്തെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അമിത് ഷാ - മുഖ്യമന്...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകനെതിരായ ഇ ഡി സമൻസ് സെറ്റില്‍ ചെയ്തെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.
അമിത് ഷാ - മുഖ്യമന്ത്രി ബാന്ധവത്തിലൂടെയാണ് സമൻസ് സെറ്റില്‍ ചെയ്തത്. സി പി എം - ബി ജെ പി ബാന്ധവം എന്ന ആരോപണം ശരിവെക്കുന്നതാണ് സമൻസ് സെറ്റില്‍മെന്‍റെന്നും സതീശന്‍ പറഞ്ഞു.
'സമൻസ് ഇല്ലാതായി എന്ന് എങ്ങനെ എം എ ബേബി എങ്ങനെ അറിഞ്ഞു?എങ്ങനെയാണ് സമൻസ് ഇല്ലാതാവുക. അമിത് ഷായുമായി മുഖ്യമന്ത്രി ബന്ധം പുലർത്തുന്നുണ്ട്. ഇതിന് ചില ഇടനിലക്കാരുണ്ട്. എഡിജിപി എം ആർ അജിത് കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടത് താൻ നേരത്തെ ഉന്നയിച്ച് ആരോപണമാണ്. ബി ജെ പിക്ക് തൃശൂരില്‍ ജയിക്കാൻ അവസരം ഒരുക്കി കൊടുത്തു. ഇ ഡി പിടിമുറുക്കുന്നത് സി പി എമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി തുറന്നു പറയണം'. സത്യാവസ്ഥ തുറന്നു പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Key Words: ED Summons, Chief Minister Pinarayi Vijayan, VD Satheesan


COMMENTS