The Enforcement Directorate (ED) is conducting simultaneous raids at 17 locations, including the residences and establishments of actors Mammootty, Du
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പ്രഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെയും വാഹന ഡീലര്‍മാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി 17 ഇടങ്ങളില്‍ ഇ.ഡി ഒരേസമയം റെയ്ഡ് നടത്തുന്നു.കസ്റ്റംസ് നേരത്തെ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഈ റെയ്ഡ്.
ഭൂട്ടാന്‍ വഴി ആഢംബര കാറുകള്‍ അനധികൃതമായി രാജ്യത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട ഫെമ നിയമലംഘനം നടന്നോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നത്.
ഭൂട്ടാന്‍ വഴി ആഢംബര കാറുകള്‍ കസ്റ്റംസ് തീരുവ വെട്ടിച്ചുകൊണ്ട് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഓപ്പറേഷന് 'ഓപ്പറേഷന്‍ നുംഖോര്‍' എന്നാണ് പേര് നല്‍കിയിരുന്നത്.
ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കേരളത്തില്‍ നടന്മാരുടെ വീട്ടിലെത്തിയത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും ചെന്നൈയിലെ വീട്ടിലുമാണ് പരിശോധന.
മമ്മൂട്ടി ഹൗസ് എന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. കടവന്ത്രയിലെ ഈ വീട്ടിലാണ് ദുല്‍ഖറും ഇപ്പോള്‍ താമസിക്കുന്നത്.
നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന തുടരുന്നു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് നടക്കുന്നു.
കസ്റ്റംസ് നേരത്തെ മൂവരുടെയും വീട്ടില്‍ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയിരുന്നു. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനെതിരെ ഹൈക്കോടതിയില്‍ കസ്റ്റംസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നുംഖോര്‍ എന്നാണ് കസ്റ്റംസ് ഓപ്പറേഷന് പേരിട്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള '369 ഗാരേജിലും' പരിശോധന നടന്നിരുന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനാല്‍ വാഹനം കണ്ടുകെട്ടിയില്ല.


COMMENTS