Dr. Haris Chirakkal about Amoebic meningoencephalitis
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നതിന്റെ കാരണം മാലിന്യമാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറയ്ക്കല്‍. രോഗത്തിന്റെ കാരണമറിയാന്‍ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നും മാലിന്യം വലിച്ചെറിയാതിരുന്നാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ഏകദേശം 140 പേര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നും 26 മരണങ്ങളും ഉണ്ടായെന്നും അദ്ദേഹം കുറിച്ചു. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ കാരണം തേടി പോകേണ്ടെന്നും മാലിന്യം വലിച്ചെറിയാതിരുന്നാല്‍ മതിയെന്നുമാണ് അദ്ദേഹം കുറിച്ചത്.
23 - 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരം രോഗങ്ങള്‍ കേട്ടുകേള്‍വിപോലുമില്ലെന്നും ഇപ്പോള്‍ ഇതിനു കാരണം പരിസര ശുചിത്വമില്ലായ്മയാണ്. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍, തെരുവ് നായകള്‍ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണെന്നും ഇതൊന്നും പരിഹരിക്കാതെ ഡോക്ടറുടെ തലയില്‍ വെട്ടിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറിച്ചു.
Keywords: Dr. Haris Chirakkal, Amoebic meningoencephalitis, Waste disposal


COMMENTS