The challenge being thrown down by cricketer Sanju Samson and Thiruvananthapuram MP Shashi Tharoor in the Super League Kerala promo video is viral
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണും തിരുവനന്തപുരം എം പി ശശി തരൂരും സൂപ്പര്‍ ലീഗ് കേരള പ്രമോ വിഡിയോയില്‍ നടത്തുന്ന വെല്ലുവിളി സൈബര്‍ ലോകത്ത് തരംഗമാകുന്നു.
മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളാണ് സഞ്ജു സാംസണ്‍. തിരുവനന്തപുരം കൊമ്പന്‍സിന്റെ രക്ഷാധികാരികളിലൊരാള്‍ ഡോ. ശശി തരൂരാണ്. ഇരുവരും തമ്മിലുള്ള നര്‍മ്മ സംഭാഷണമാണ് വിഡിയോയുടെ ഉള്ളടക്കം.
'ബാറ്റിങ് ടിപ്സ് തരാനാണോ സര്‍ വിളിച്ചത്?' എന്ന സഞ്ജുവിന്റെ ചോദ്യത്തോടെയാണ് വിഡിയോ തുടങ്ങുന്നത്.
തരൂര്‍: 'അല്ല സഞ്ജു, ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. ഇത്തവണ സൂപ്പര്‍ ലീഗ് കേരള കിരീടം തിരുവനന്തപുരം കൊമ്പന്‍സ് നേടും.'
സഞ്ജു: 'മലപ്പുറം ഉള്ളിടത്തോളം കാലം അത് തിരുവനന്തപുരത്തിന് അത്ര എളുപ്പമാകില്ല.'
തുടര്‍ന്ന്, സഞ്ജു 'എന്താ സര്‍, ഒരു ഭീഷണിയുടെ സ്വരം?' എന്ന് ചോദിക്കുമ്പോള്‍, തരൂര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കടുകട്ടി ഇംഗ്ലീഷില്‍ മറുപടി നല്‍കുന്നു.
സഞ്ജുവിന്റെ മറുപടി: 'രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയക്കാന്‍ നോക്കരുത്, സര്‍.'
തുടര്‍ ഭാഗത്തിനായി കാത്തിരിക്കുന്ന തരത്തിലാണ് പ്രമോ വിഡിയോ അവസാനിക്കുന്നത്. ഈ രസകരമായ പ്രമോ വീഡിയോ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സിയെ മലപ്പുറം എഫ്സി ഒരു ഗോളിന് തോല്‍പ്പിച്ച മത്സരം കാണാന്‍ ഭാര്യ ചാരുലതയുമൊത്ത് സഞ്ജു എത്തിയിരുന്നു.
നേരത്തേ നടനും സംവിധായകനുമായ ബേസില്‍ ജോസഫുമായി തരൂര്‍ ഇത്തരത്തില്‍ നടത്തിയ കടുകട്ടി ഇംഗ്‌ളീഷ് വെല്ലുവിളിയുടെ വീഡിയോയും തരംഗമായിരുന്നു.


COMMENTS