ആലപ്പുഴ: സജി ചെറിയാനെതിരായ ജി സുധാകരന്റെ പ്രതികരണം ശരിയല്ലെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. സജി ചെറിയാൻ മന്ത്രി മാത്രമല്ല സി പി എം സംസ്ഥാന സെ...
ആലപ്പുഴ: സജി ചെറിയാനെതിരായ ജി സുധാകരന്റെ പ്രതികരണം ശരിയല്ലെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. സജി ചെറിയാൻ മന്ത്രി മാത്രമല്ല സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. സുധാകരനുമായി പ്രശ്നമില്ലെന്നാണ് സജി ചെറിയാൻ പറഞ്ഞത്. അതിനോട് സുധാകരൻ സഖാവ് ഇങ്ങനെ പ്രതികരിക്കരുതായിരുന്നു
കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത് പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന കാര്യം പറഞ്ഞു. ഇതേ തുടർന്നാണ് ജി സുധാകരനെതിരെ സൈബറിടങ്ങളിൽ പ്രതികരണം ഉണ്ടായത്. പക്ഷേ അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നു. സൈബർ അക്രമണം നടത്തിയവരോട് പാർട്ടി വിശദീകരണം തേടിയെന്നും സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ.
Key Words: R Nassar , G Sudhakaran, Saji Cherian

COMMENTS