വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചുകൊണ്ടുവരാന്‍ തുടങ്ങിയ...
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചുകൊണ്ടുവരാന്‍ തുടങ്ങിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അവകാശപ്പെട്ടു.
മോസ്‌കോയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികള്‍ക്കെതിരെ വാഷിംഗ്ടണ്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയ കൂട്ടത്തിലാണ് ട്രംപിന്റെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യയും ചൈനയും പ്രവര്‍ത്തിച്ചെന്ന് വ്യക്തമാക്കിയത്.
'ചൈന റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ കുറച്ചുകൊണ്ടുവരുന്നതായി ഇന്ന് രാവിലെ ചില അന്താരാഷ്ട്ര വാര്‍ത്തകള്‍ ഞാന്‍ കണ്ടു. പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യയും അതുതന്നെ ചെയ്തിട്ടുണ്ടെന്ന് നമുക്കറിയാം. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ പ്രസിഡന്റ് നമ്മുടെ സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങളെയും പ്രേരിപ്പിച്ചു'- അവര്‍ പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് 'നിര്‍ത്തുമെന്ന്' ഇന്ത്യ തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ ഇറക്കുമതി തീര്‍ത്തും കുറയ്ക്കുമെന്നും പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചിരുന്നു.
Key Words: Donald Trump, White House, India and China , Russian Oil Import


COMMENTS