Bollywood actress Deepika Padukone has once again secured the ninth position on the list of the world's most beautiful women
![]() |
| ജൂഡി കോമര്‍, ദീപിക പദുകോണ്‍ |
ദുബായ് : ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ബോളിവുഡ് നടി ദീപിക പദുകോണ്‍ വീണ്ടും ഇടം നേടി. സൗന്ദര്യം എന്നത് കാണുന്നയാളുടെ കണ്ണിലാണെന്ന ചരിത്രപരമായ നിര്‍വചനം ഏറ്റവും കൂടുതല്‍ അംഗീകാരം നേടിയ ഒന്നാണ്. ഒരു വ്യക്തിയുടെ കാഴ്ചപ്പാട്, കഴിവുകള്‍, സ്വഭാവം എന്നിവയെല്ലാം സൗന്ദര്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
പ്രശസ്ത മാഗസിനായ 'ബിസിനസ് ഔട്ട്റീച്ച്' പുറത്തുവിട്ട ഈ ഏറ്റവും പുതിയ ലിസ്റ്റ്, രൂപത്തിനും ശാരീരിക സവിശേഷതകള്‍ക്കും അതീതമായി കഴിവ്, പ്രചോദനം, കാരുണ്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. അത്തരത്തില്‍, 2025-ലെ ലോക സുന്ദരി പട്ടികയില്‍ ഒമ്പതാം സ്ഥാനമാണ് 39കാരിയായഇന്ത്യന്‍ നടി ദീപിക പദുകോണിന് ലഭിച്ചത്.
ദീപിക പദുകോണിന്റെ സൗന്ദര്യം അവരെ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ യഥാര്‍ഥ പ്രതിനിധിയാക്കുന്നുവെന്ന് മാഗസിന്‍ പറയുന്നു. സൗന്ദര്യത്തിനപ്പുറം, അവര്‍ ഒരു മികച്ച മോഡലും മാനസികാരോഗ്യ വക്താവുമാണ്. ഈ ഘടകങ്ങളെല്ലാം ലോകസുന്ദരി പട്ടികയില്‍ ഇടം നേടാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു മുന്‍പ് ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയില്‍ ദീപിക ഇടം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ലണ്ടന്‍ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജൂലിയന്‍ ഡി സില്‍വ നടത്തിയ പഠനമാണ് ദീപികയുടെ സൗന്ദര്യത്തിന് ശാസ്ത്രീയമായ അംഗീകാരം നല്‍കിയത്. മുഖത്തിന്റെ അനുപാതവും പൂര്‍ണ്ണതയും അളക്കാന്‍ ഉപയോഗിക്കുന്ന പുരാതന ഗ്രീക്ക് ഗണിതശാസ്ത്ര സൂത്രവാക്യമായ 'ഗോള്‍ഡന്‍ റേഷ്യോ ഒഫ് ബ്യൂട്ടി ഫൈ' ഉപയോഗിച്ചുള്ള പട്ടികകളിലും ദീപിക ഒമ്പതാമത്തെ ഏറ്റവും സുന്ദരിയായി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ മുഖസൗന്ദര്യത്തിന്റെ പൂര്‍ണ്ണതയ്ക്ക് 91.22% സ്‌കോറാണ് ഈ ശാസ്ത്രീയ രീതിയില്‍ ലഭിച്ചത്. ഈ മുന്‍നിര അന്താരാഷ്ട്ര പട്ടികകളില്‍ ഇടം നേടുന്ന ഒരേയൊരു ഇന്ത്യന്‍ നടി എന്ന നിലയിലും അവര്‍ ശ്രദ്ധേയയാകാറുണ്ട്.
ഒന്നാം സ്ഥാനം ജൂഡി കോമറിന്
ബിസിനസ് ഔട്ട്റീച്ച് പട്ടികയില്‍ ഒന്നാമതെത്തിയത് ഇംഗ്ലീഷ് നടി ജൂഡി കോമര്‍ ആണ്. അഭിനയ വൈദഗ്ധ്യവും ആകര്‍ഷക രൂപഭംഗിയും നിരവധി കഥാപാത്രങ്ങളിലെ മികച്ച പ്രകടനവുമാണ് ജോഡി കോമറിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹയാക്കിയതെന്ന് മാഗസിന്‍ പറയുന്നു. 'കില്ലിംഗ് ഈവ്' എന്ന ടെലിവിഷന്‍ സീരീസിലെ അഭിനയത്തിന് ജോഡി കോമര്‍ എമി അവാര്‍ഡിന് അര്‍ഹയായിരുന്നു.
ആദ്യ പത്തില്‍ വന്നവര്‍:
ജൂഡി കോമര്‍
സെന്‍ഡയ
ബെല്ല ഹാഡിഡ്
ബിയോണ്‍സ്
അരിയാന ഗ്രാന്‍ഡെ
ടെയ്ലര്‍ സ്വിഫ്റ്റ്
ജോര്‍ദാന്‍ ഡണ്‍
കിം കാര്‍ദാഷിയാന്‍
ദീപിക പദുക്കോണ്‍
ഹോയെന്‍ ജംഗ്
Summary: Bollywood actress Deepika Padukone has once again secured the ninth position on the list of the world's most beautiful women. The historical definition that "beauty lies in the eye of the beholder" is one of the most widely accepted. A person's perspective, talent, and character are all considered part of beauty.
The latest list


COMMENTS