ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മൊന്‍ ന്ത' ചുഴലിക്കാറ്റ് നാളെ (ഒക്ടോബർ 28) തീരം തൊടുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ കേരളത്തില...
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മൊന്‍ ന്ത' ചുഴലിക്കാറ്റ് നാളെ (ഒക്ടോബർ 28) തീരം തൊടുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ കേരളത്തിലും ശക്തമായ മഴ. കേരള തീരത്ത് ശക്തമായ കാറ്റ് തുടരുകയാണ്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്.
'മൊന്‍ ന്ത' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ ആന്ധ്ര, തമിഴ്നാട്, ഒഡീഷ, കേരളം കർണാടക എന്നീ സംസ്ഥാനങ്ങളെ ബാധിച്ചിരിക്കുയാണ്. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ഒഡീഷയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാരാണ് അവധി നൽകിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മൊന്‍ ന്ത' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ ശക്തമായ കാറ്റും മഴയും കൊണ്ടുവരുമെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ 27 മുതൽ 31 വരെയാണ് പല ജില്ലകളിലും സ്കൂളുകൾ അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുന്നത്.
Key Words: Cyclone Montha, High Rain Alert, Andhra , Odisha


COMMENTS