CPI mouthpiece is against pm shri scheme
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. ഈ പദ്ധതിക്കെതിരെ രണ്ടു തവണ മന്ത്രിസഭായോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും പദ്ധതിയില്‍ ഒപ്പിട്ടെന്ന വാര്‍ത്ത അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നെന്ന് പറയുന്നു.
ചര്‍ച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളെയും അട്ടിമറിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണെന്നും പറയുന്നു. വിദ്യാഭ്യസ മന്ത്രിയുടെ അറിവോടെയാണ് ഇക്കാര്യം നടന്നിരിക്കുന്നതെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം ഈ പദ്ധതിയിലൂടെ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ചുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Keywords: CPI, Government, pm shri scheme, BJP


COMMENTS