തിരുവനന്തപുരം : പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് തുടര്‍ന്ന് സിപിഐ. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാ...
തിരുവനന്തപുരം : പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് തുടര്‍ന്ന് സിപിഐ. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.
തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും വിഷയം വിശദമായി ചര്‍ച്ച ചെയ്തുവെന്നും സിപിഎം ഇതില്‍ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാട് ആണെങ്കില്‍ എങ്ങനെ കരാര്‍ ഒപ്പിട്ടുവെന്നും ഡി രാജ ചോദിച്ചു.


COMMENTS