The controversy centers around an intimate scene in the movie 'Baahubali: The Beginning' featuring Tamannaah Bhatia's character, Avantika, and Prabhas
'ബാഹുബലി: ദി ബിഗിനിംഗ്' എന്ന ചിത്രത്തിലെ തമന്ന ഭാട്ടിയയുടെ കഥാപാത്രമായ അവന്തികയും പ്രഭാസിന്റെ കഥാപാത്രമായ ശിവുഡുവും ഉള്‍പ്പെടുന്ന ഒരു അടുപ്പമുള്ള രംഗത്തെ ചുറ്റിപ്പറ്റി വിവാദം. ലൈംഗിക അതിക്രമത്തെ റൊമാന്റിസൈസ് ചെയ്യുന്നു എന്നതാണ് പ്രധാന ആരോപണം. മാധ്യമ പ്രവര്‍ത്തകയും സിനിമ നിരൂപകയുമായ അന്ന എം വെട്ടിക്കാടാണ് ആരോപണം പ്രധാനമായി ഉന്നയിച്ചത്.
2015ല്‍ ബാഹുബലി റിലീസ് ചെയ്ത സമയം ദി ഹിന്ദു ബിസിനസ് ലൈനില്‍ അന്ന എഴുതിയ 'ദി റേപ്പ് ഒഫ് അവന്തിക' എന്ന ലേഖനത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു തമന്ന.
സംവിധായകന്‍ എസ്.എസ്. രാജമൗലി മനോഹരമായാണ് ആ രംഗം ചിത്രീകരിച്ചത്. 'ഇതൊരു ബലാത്സംഗമായി ഞാന്‍ കരുതുന്നില്ല. തന്നെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിലൂടെ അവന്തിക സ്വയം കണ്ടെത്തുകയായിരുന്നു,' അവര്‍ അഭിപ്രായപ്പെട്ടു. ഒരു യോദ്ധാവായി ഇത്രയും കാലം ജീവിച്ചതിനാല്‍ അവന്തികയ്ക്ക് നഷ്ടപ്പെട്ട സ്‌ത്രൈണതയും സ്‌നേഹിക്കാനുള്ള കഴിവും തിരികെ കണ്ടെത്താനുള്ള ഒരു പ്രതീകാത്മക പ്രക്രിയയായിരുന്നു ഈ രംഗം എന്നാണ് തമന്ന പ്രതികരിച്ചത്.
അവന്തികയെ രാജമൗലി സര്‍ വിവരിച്ചത്, 'മുറിവേറ്റ, ദിവ്യമായ സ്‌ത്രൈണതയുടെ പ്രതീകമായാണ്.' ജീവിതത്തിലെ കഷ്ടപ്പാടുകള്‍ കാരണം അവള്‍ ഒരു പ്രതിരോധമതില്‍ തീര്‍ത്തു. ശിവുഡുവിന്റെ പ്രവൃത്തികള്‍ (അവളുടെ യോദ്ധാവിന്റെ വേഷം മാറ്റി അലങ്കാരങ്ങള്‍ നല്‍കുന്നത്) അവളെ സൗന്ദര്യവും ദുര്‍ബലതയും വീണ്ടും കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രതീകാത്മക പ്രവൃത്തിയായിരുന്നു, അല്ലാതെ ഒരു ശാരീരിക ലംഘനമല്ലെന്നും തമന്ന വിശദീകരിച്ചു.
ഈ വിമര്‍ശനത്തിന് കാരണം ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയ ലൈംഗിക അടിച്ചമര്‍ത്തലും അടുപ്പത്തോടുള്ള സാമൂഹിക അസ്വസ്ഥതയുമാണെന്ന് തമന്ന പറഞ്ഞു. ആളുകള്‍ പലപ്പോഴും സ്വാഭാവികമായ അടുപ്പത്തെയും മനുഷ്യശരീരത്തെയും 'വൃത്തികെട്ട നോട്ടത്തോടെ' കാണുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ലജ്ജയും കുറ്റബോധവും ഒരു തന്ത്രമായി ഉപയോഗിക്കുന്നു. കലയുടെ ശുദ്ധമായ പ്രകടനത്തെ സാംസ്‌കാരിക പക്ഷപാതം കാരണം തെറ്റായി വ്യാഖ്യാനിക്കുന്നു എന്നും തമന്ന അഭിപ്രായപ്പെട്ടു.
കലാപരമായ ഉദ്ദേശ്യമുണ്ടായിട്ടും രംഗത്തിന്റെ യഥാര്‍ത്ഥ ദൃശ്യാവിഷ്‌കാരം പ്രശ്‌നകരമാണെന്നാണ് അന്നയുടെ വാദം. അവന്തികയുടെ പ്രകടമായ എതിര്‍പ്പിനും ദേഷ്യത്തിനും എതിരായി, ശിവുഡു അവളുടെ വസ്ത്രങ്ങള്‍ മാറ്റുകയും നിര്‍ബന്ധിച്ച് പച്ചകുത്തുകയും ചെയ്യുന്നു.
നിരസിച്ചതിനു ശേഷവും പുരുഷ കഥാപാത്രത്തിന്റെ തുടര്‍ച്ചയായ അതിക്രമം, ഒടുവില്‍ സ്ത്രീ കീഴടങ്ങുന്നതിലേക്കും പ്രണയത്തിലാകുന്നതിലേക്കും നയിക്കുന്നു. 'വേണ്ടെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ 'ആകാം' അല്ലെങ്കില്‍ 'ആണ്' എന്നാണര്‍ത്ഥം' എന്ന അപകടകരമായ സാമൂഹിക സന്ദേശത്തെ ഇത് ശക്തിപ്പെടുത്തുന്നതിനാല്‍ ഈ ആഖ്യാനം അപകടകരമാണെന്ന് അന്ന പറയുന്നു.
ഈ രംഗം ഒരു സ്ത്രീയുടെ ശാരീരികമായ സ്വാതന്ത്ര്യത്തിന്റെയും സമ്മതത്തിന്റെയും ലംഘനത്തെ അപകടകരമായ രീതിയില്‍ റൊമാന്റിസൈസ് ചെയ്യുന്നു എന്നും അവര്‍ നിലപാട് ആവര്‍ത്തിച്ചു.
Summary: The controversy centers around an intimate scene in the movie 'Baahubali: The Beginning' featuring Tamannaah Bhatia's character, Avantika, and Prabhas's character, Shivudu. The main allegation is that the scene romanticizes sexual violence. This criticism was primarily raised by journalist and film critic Anna M. Vetticad.
Tamannaah recently responded in an interview regarding Vetticad's 2015 article, titled 'The Rape of Avantika,' which was published in The Hindu Business Line around the time of the movie's release.



COMMENTS