തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതില്‍ മറുപടിയുമായി ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21000 രൂ...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതില്‍ മറുപടിയുമായി ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്.
സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ അറിയിച്ചു. ആ അർത്ഥത്തില്‍ സമരം വിജയിച്ചു.1000 രൂപ വർദ്ധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർദ്ധനവ് തുച്ഛമാണ്, 1000 രൂപ 263 ദിവസം തെരുവില്‍ ഇരുന്ന് നേടിയത് ആണ്.
വിരമിക്കല്‍ അനുകൂല്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആശമാർ അടിയന്തരമായ സംസ്‌ഥാന കമ്മിറ്റി വിളിച്ചു. സമരം തുടരും എന്ന് തന്നെയാണ് തീരുമാനം. സമരത്തിന്റെ രൂപത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നും ആശമാർ അറിയിച്ചു.
Key Words: CM Pinarayi Vijyan, Asha Honorarium; ASHA workers

COMMENTS