ന്യൂഡല്‍ഹി : അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍ അഥവാ ധാതു കാന്തങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈന ലൈസന്‍സ് നല്‍കി. ഇവ ആഭ...
ന്യൂഡല്‍ഹി : അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍ അഥവാ ധാതു കാന്തങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈന ലൈസന്‍സ് നല്‍കി. ഇവ ആഭ്യന്തര ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും യുഎസിലേക്ക് പുനര്‍കയറ്റുമതി ചെയ്യരുതെന്നും കര്‍ശന നിബന്ധനയും ചൈന മുന്നോട്ടുവെച്ചിട്ടുണ്ട്.
മുമ്പ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന അപൂര്‍വ ധാതു കാന്തങ്ങളുടെ ഇറക്കുമതി ആറുമാസമായി ചൈന മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇത് രാജ്യത്തെ ഇലക്ട്രിക് വാഹനം, പുനരുപയോഗ ഊര്‍ജ്ജം, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വ്യവസായങ്ങള്‍ എന്നിവയ്‌ക്കൊക്കയാണ് അധികമായും ഉപയോഗിച്ചിരുന്നത്. ഇറക്കുമതി പുനരാരംഭിക്കുന്നതോടെ ഈ മേഖലകള്‍ക്ക് ആശ്വാസമാകും.
Key Words: China, Rare Earth Magnets, USA


COMMENTS