തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം നാളെ മുതൽ. നിലവിൽ സൗദി ഒഴികെയുള്ള രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി ലഭിച്ചത്. നാളെ മുതൽ ഗൾഫ് രാ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം നാളെ മുതൽ. നിലവിൽ സൗദി ഒഴികെയുള്ള രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി ലഭിച്ചത്. നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബർ ഒന്നു വരെയുള്ള വിവിധ തീയതികളിലാണ് സന്ദർശനം നടത്തുവാൻ ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയോടൊപ്പം മന്ത്രി സജി ചെറിയാനും പേഴ്‌സണൽ അസിസ്റ്റൻ്റ് വി എം സുനീഷിനും ഔദ്യോഗികമായി യാത്രാനുമതി ലഭിച്ചിട്ടുണ്ട്. നാളെ മുഖ്യമന്ത്രി ബഹ്റൈനിലെത്തും. അവിടുത്തെ പരിപാടിക്കുശേഷം റോഡ് മാർഗം സൗദിയിലേക്കു പോകാനും ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം 19-ാം തീയതി കൊച്ചിയിലേക്കു മടങ്ങാനുമായിരുന്നു പദ്ധതി. എന്നാൽ നിലവിൽ സൗദി സന്ദർശനത്തിന് അനുമതി ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിലും അനുമതി ലഭിക്കാത്തപക്ഷം 16-ാം തീയതി മുഖ്യമന്ത്രിയും സംഘവും തിരികെ കേരളത്തിലെത്തും. യു എ ഇ, ഖത്തർ, ഒമാൻ, ബഹ്റിൻ എന്നിവിടങ്ങളിലേക്ക് ഉള്ള യാത്രക്കാണ് കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചത്.
Key Words: Chief Minister's Gulf Tour, Saudi Arabia


COMMENTS