ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തലുകള്‍ നിർദേശിച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ 15 സീനുകള്‍ മാറ്റാനാണ് സെൻസർ ബോർഡ്...
ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തലുകള്‍ നിർദേശിച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ 15 സീനുകള്‍ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സി ബി എഫ് സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കള്‍.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി, ഗണപതിവട്ടം തുടങ്ങിയ പരാമർശങ്ങള്‍ നീക്കം ചെയ്യണമെന്നു നിർദ്ദേശമുണ്ട്. നായിക പർദ്ദ ധരിക്കുന്ന രംഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വീര സംവിധാനം ചെയ്ത ഹാല്‍ സംഗീത പ്രാധാന്യമുള്ള സിനിമയാണ്. വൈദ്യ സാക്ഷിയാണ് ചിത്രത്തിലെ നായിക. നിഷാദ് കോയ രചന നിർവഹിച്ചിരിക്കുന്നു. ജെ വി ജെ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ ആണ് നിർമ്മാണം.
Key Words: Censor Board, Shane Nigam, Haal


COMMENTS