ബംഗളൂരു: അടച്ചുപൂട്ടിയ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ പുനരാരംഭിച്ചു. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിയെ തുടര്‍ന്നാണ് റിയാലിറ്റി ...
ബംഗളൂരു: അടച്ചുപൂട്ടിയ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ പുനരാരംഭിച്ചു. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിയെ തുടര്‍ന്നാണ് റിയാലിറ്റി ഷോ സ്റ്റുഡിയോ അടച്ചു പൂട്ടിയത്.
ഹരിത മേഖലയായ ബംഗളൂരു ബിദഡിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റുഡിയോ പ്രവര്‍ത്തിക്കാന്‍ പ്രത്യേക അനുമതി വാങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും തുടരാന്‍ അനുമതി ലഭിച്ചത്. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ച് അനുമതി നേടാന്‍ പത്തു ദിവസം കൂടി അനുവദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കന്നട സൂപ്പര്‍ താരവും ഷോ അവതാരകനുമായ കിച്ച സുദീപ് സര്‍ക്കാരിന് നന്ദി അറിയിച്ചു.
Keywords: Kannada, Big Boss, Reopen, D.K Sivakumar


COMMENTS