കൊച്ചി: ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിലാണ് യൂത്...
കൊച്ചി: ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി വാതുരുത്തിയിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വാട്ടർ മെട്രോ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു വന്ന മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ഉണ്ടായി.ഗസ്റ്റ് ഹൗസിലെ പൊലീസ് വലയം വെട്ടിച്ചാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Key Words: Attack , Shafi Parambil, Black flag, Chief Minister Pinarayi Vijayan


COMMENTS