Asha worker's protest in Kerala
തിരുവനന്തപുരം: ആശവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. സമരം തുടങ്ങി 266-ാം ദിവസം ആകുമ്പോഴാണ് അവര്‍ സമരം അവസാനിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശമാരുടെ ഓണറേറിയം 1000 രൂപ ഉയര്‍ത്തിയിരുന്നു.
ഇത് തങ്ങളുടെ നേട്ടമായി അവര്‍ വിലയിരുന്നുന്നു. ഇതേതുടര്‍ന്നാണ് കേരളപ്പിറവി ദിവസമായ ശനിയാഴ്ച അവര്‍ വിജയ പ്രഖ്യാപനം നടത്തി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
അതേസമയം ഇനി മുതല്‍ സമരം ജില്ലകളിലേക്ക് വ്യാപിപ്പിക്കും. നാളെ വിജയാഘോഷ ദിനമായി ആഘോഷിക്കുമെന്നും അതിലേക്ക് പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ ക്ഷണിക്കുമെന്നും സമരസമിതി അറിയിച്ചു.
മാത്രമല്ല വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആശമാരെ അവഗണിച്ചവര്‍ക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വീടുകള്‍ തോറും കയറിയിറങ്ങുമെന്നും അവര്‍ അറിയിച്ചു. ഓണറേറിയം വര്‍ദ്ധനയുടെ ക്രെഡിറ്റ് സിഐടിയു എടുക്കാനിരിക്കുന്നതിനിടെയാണ് സമരസമിതിയുടെ നീക്കം.


COMMENTS