ASHA workers have written an open letter to prominent actors Mohanlal, Mammootty, and Kamal Haasan
തിരുവനന്തപുരം: നവംബർ ഒന്നിന് കേരള സർക്കാർ പ്രഖ്യാപിക്കുന്ന 'അതിദാരിദ്ര്യ വിമുക്ത കേരളം' പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആശാ പ്രവർത്തകർ പ്രമുഖ നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്ക് തുറന്ന കത്ത് എഴുതി.
എട്ട് മാസത്തിലധികമായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ, കേരളം ദാരിദ്ര്യരഹിതമായി എന്ന സർക്കാരിന്റെ വാദം ഒരു "വലിയ നുണ"യും "കാപട്യ"വുമാണെന്ന് കത്തിൽ പറയുന്നു.
തങ്ങൾ "അതിദരിദ്രർ" ആണെന്നും, കടക്കെണിയിൽ കുടുങ്ങി, മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാതെ, മക്കളെ പഠിപ്പിക്കാൻ കഴിയാതെ, മാരകരോഗങ്ങൾ വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാതെ ദുരിതമനുഭവിക്കുന്നവരാണെന്നും അവർ വിശദീകരിക്കുന്നു.
കുറഞ്ഞ വേതനവും ആവശ്യങ്ങളും: ' ദിവസ വേതനം തുച്ഛമായ 233 രൂപ മാത്രമാണ്. ഇത് പലരെയും കടത്തിലേക്ക് തള്ളിവിടുന്നു. വേതനം വർദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവയാണ് ആശ മാരുടെ പ്രധാന ആവശ്യങ്ങൾ.
പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്താൽ, നടന്മാർ "ആ വലിയ നുണയുടെ പ്രചാരകരായി മാറും" എന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, തങ്ങളുടെ ദുരിതാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന തങ്ങളെ വന്നു കാണണമെന്നും ആശാ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.
Summary: ASHA workers have written an open letter to prominent actors Mohanlal, Mammootty, and Kamal Haasan requesting them not to participate in the 'Athi Daridrya Vimuktha Keralam' (Extreme Poverty-Free Kerala) programme to be declared by the Kerala government on November 1


COMMENTS