കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. അർജന്റീനക്ക് എതിരാളികളായി ഓസ്ട്രേലിയയാണ് എത്തുക.. ലോകകപ്പ് ടീമിൽ നി...
കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. അർജന്റീനക്ക് എതിരാളികളായി ഓസ്ട്രേലിയയാണ് എത്തുക.. ലോകകപ്പ് ടീമിൽ നിന്നും എയ്‌ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്.
ലയണൽ മെസ്സിയാണ് ടീമിൻ്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. ഫുട്ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും.
കേരളത്തിൽ വരുന്ന അർജൻ്റീന ടീം :
ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്സിസ് മക്അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ, നഹ്വൽ മൊളീന
Key Words: Lionel Messi, Argentina, Football

COMMENTS