ഇരുചക്ര വാഹന വില്‍പ്പനയുമായി ആമസോണും. ഫ്‌ലിപ്കാര്‍ട്ട് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നതിനായി റോയല്‍ എന്‍ഫീല്‍ഡുമായി കൈകോര്‍ത്തിരുന്നു. ഇതേ...
ഇരുചക്ര വാഹന വില്‍പ്പനയുമായി ആമസോണും. ഫ്‌ലിപ്കാര്‍ട്ട് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നതിനായി റോയല്‍ എന്‍ഫീല്‍ഡുമായി കൈകോര്‍ത്തിരുന്നു. ഇതേ പാത പിന്തുടരുകയാണ് മറ്റൊരു ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണും.
350 സി.സി മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പ്ലാറ്റ്‌ഫോമുകളിലുമായി വില്‍പ്പന നടത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹണ്ടര്‍ 350, ബുള്ളറ്റ് 350, മെറ്റിയര്‍ 350, ഗോവന്‍ ക്ലാസിക് 350 എന്നീ ബൈക്കുകള്‍ ആമസോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
ഫ്‌ലിപ്കാര്‍ട്ട് വഴിയും ഇതേ മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന നടത്തുന്നത്. കാലക്രമേണ വലിയ ബൈക്കുകളായ ഹിമാലയന്‍ 450, ഗറില്ല 450, സ്‌ക്രം 450 മോഡലുകളും 650 സി.സിയില്‍ ഉള്‍പ്പെടുന്ന കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകളും വില്‍പ്പന നടത്താന്‍ സാധിക്കും.
ഫ്‌ലെക്‌സിബിള്‍ പേയ്‌മെന്റ് ഓപ്ഷനുകളും കമ്പനി അനുവദിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാഹനം വാങ്ങാം. ഇതോടൊപ്പം ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ആക്‌സസറികള്‍, റൈഡിങ് ഗിയറുകള്‍ എന്നിവ ആവശ്യാനുസരണം വാങ്ങിക്കാനും അവസരമുണ്ട്.
Key Words: Amazon, Royal Enfield


COMMENTS