ഗാന്ധിനഗർ: ഗുജറാത്തിലെ മുഖ്യമന്ത്രിയൊഴികെയുള്ള 16 മന്ത്രിമാരും രാജി വെച്ചു. ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരും. നാളെ 12.39ന് പുതിയ മന...
ഗാന്ധിനഗർ: ഗുജറാത്തിലെ മുഖ്യമന്ത്രിയൊഴികെയുള്ള 16 മന്ത്രിമാരും രാജി വെച്ചു. ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരും. നാളെ 12.39ന് പുതിയ മന്ത്രിസഭ അധികാരമേൽക്കും.
പുതിയ കാബിനറ്റിൽ 10 മന്ത്രിമാർ ഉണ്ടാകുമെന്ന സൂചന ബി ജെ പി നൽകി. പഴയ മന്ത്രിസഭയിലെ റിഷികേശ് പട്ടേൽ, മുകേഷ് പട്ടേൽ, ഭൂപേന്ദ്രസിൻഹ ചുഡാസാമ എന്നിവർസ്ഥാനം നിലനിർത്തുമെന്ന് റിപ്പോർട്ട്.
കാനുഭായി ദേശായി, രാഘവ്ജി പട്ടേൽ, കുൻവാരിജി ബാവലിയ, മുരുഭായ് ബേന എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിന് സാക്ഷികളായെത്താൻ നാളെ ഗുജറാത്തിലെത്തും.
Key Words : Gujarat, Cabinet


COMMENTS