തിരുവനന്തപുരം : ബസുകളിലെയടക്കം എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി. ബസുകളിലെയടക്കം എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത...
തിരുവനന്തപുരം : ബസുകളിലെയടക്കം എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി. ബസുകളിലെയടക്കം എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. എയർഹോണുകൾ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി നിർദേശം നൽകി.
വിചിത്ര നിർദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളർ കയറ്റി എയർഹോണുകൾ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.
വിവിധ ജില്ലകളിൽ എയർഹോൺ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥർ സ്പെഷ്യൽ ഡ്രൈവിലൂടെ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നുമാണ് നിർദേശം. വാഹനങ്ങളിലെ എയർഹോൺ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിർദേശം നൽകിയത്.
Key Words : Air Horns, Road Rollers, Transport Minister


COMMENTS