ന്യൂഡൽഹി : വായു മലിനീകരണത്തിന് പിന്നാലെ ആശങ്കയായി ദില്ലിയില്‍ യമുന നദിയില്‍ വിഷപ്പതയും ഉയരുന്നു. ഛഠ് പൂജ നടക്കാനിരിക്കെ രാസവസ്തു തളിച്ച് പത ...
ന്യൂഡൽഹി : വായു മലിനീകരണത്തിന് പിന്നാലെ ആശങ്കയായി ദില്ലിയില്‍ യമുന നദിയില്‍ വിഷപ്പതയും ഉയരുന്നു. ഛഠ് പൂജ നടക്കാനിരിക്കെ രാസവസ്തു തളിച്ച് പത നശിപ്പിക്കാന്‍ പ്രത്യേക ദൗത്യം തുടങ്ങിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.
എന്നാല്‍ താത്കാലിക നടപടി കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഛഠ് പൂജയ്ക്ക് ഭക്തര്‍ മുങ്ങാന്‍ എത്തുന്ന 17 ഇടങ്ങളിലും ഇങ്ങനെ പത നശിപ്പിക്കാന്‍ ദില്ലി സര്‍ക്കാര്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഫ്രോത്ത് സപ്പ്രെഷന്‍ ഡ്രൈവ് എന്നാണ് ദൗത്യത്തിന് പേര്.
Key Words: Air Pollution, Yamuna River, Toxic, Delhi


COMMENTS