ന്യൂഡൽഹി : പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹച്ച്,...
ന്യൂഡൽഹി : പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി എന്നിവയുടേത് ഉള്‍പ്പെടെ ജനപ്രിയമായ ഒട്ടേറെ പരസ്യങ്ങള്‍ ഒരുക്കിയത് പിയൂഷ് പാണ്ഡെയാണ്. 'ഒഗില്‍വി' എന്ന പരസ്യ ഏജന്‍സിയുടെ ഭാഗമായി ഇന്ത്യക്കാരുടെ മനസിനെ തൊട്ട നിരവധി പരസ്യങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്.
2016 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1955 സെപ്റ്റംബർ 5 ന് ജയ്പുരിൽ ജനിച്ച പീയുഷ് പാണ്ഡെ ജയ്പുർ സെന്റ് സേവ്യേഴ്സ് സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായാണ് പഠിച്ചത്.
Key Words: Piyush Pandey, Passes Away


COMMENTS