Varinder Singh Ghuman passed away
പഞ്ചാബ്: ബോളിവുഡ് നടനും ബോഡി ബില്‍ഡറുമായ വരിന്ദര്‍ സിങ് ഗുമാന്‍ (53) അന്തരിച്ചു. തോളിനേറ്റ പരിക്കിനെതുടര്‍ന്ന് അമൃത്സറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങാനിരിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം.
2012 ല്‍ കബഡ് വണ്‍സ് എഗെയ്ന്‍ എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് ബോളിവുഡിലെത്തിയ വരിന്ദര്‍ ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബെന്‍സ്, മര്‍ജവാന്‍, ടൈഗര്‍ 3 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
2009 ല്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവും മിസ്റ്റര്‍ ഏഷ്യ റണ്ണര്‍ അപ്പുമായിരുന്നു. അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറിന്റെ ഉത്പന്നങ്ങളുടെ ഏഷ്യന്‍ ബ്രാന്‍ഡ് അംബാസിഡറുമായിരുന്നു.
Keywords: Varinder Singh Ghuman, Actor, Body builder , Passed away


COMMENTS