വാഷിംഗ്ടണ്‍ : യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററിലും ഫൈറ്റര്‍ ജെറ്റിലുമുണ്ടായിര...
വാഷിംഗ്ടണ്‍ : യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററിലും ഫൈറ്റര്‍ ജെറ്റിലുമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പസഫിക് ഫ്‌ലീറ്റ് ഇതു സംബന്ധിച്ച പ്രസ്താവനയില്‍ അറിയിച്ചു.
ഞായറാഴ്ച (ഒക്ടോബര്‍ 26) ഉച്ചകഴിഞ്ഞാണ് ദുരൂഹമാണ് സംഭവമുണ്ടായത്. 30 മിനിറ്റിനുള്ളില്‍ വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് അപകടങ്ങളുണ്ടായത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് പറന്ന എഫ്/എ-18 യുദ്ധവിമാനവും സീ ഹോക്ക് ഹെലികോപ്റ്ററുമാണ് യുഎസ് സൈന്യത്തിന് നഷ്ടപ്പെട്ടമായിരിക്കുന്നത്. വ്യത്യസ്തമായ പതിവ് ഓപ്പറേഷനുകളില്‍ക്കിടെയാണ് സംഭവം. രണ്ട് സംഭവങ്ങളുടെയും കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പസഫിക് ഫ്‌ലീറ്റ് വ്യക്തമാക്കി.
Key Words : US Navy Helicopter, Fighter Jet, Crash, South China Sea


COMMENTS