ന്യൂഡല്‍ഹി : ചൊവ്വാഴ്ച രാത്രി അഫ്ഗാനിസ്ഥാനെ പിടിച്ചുകുലുക്കി 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍ ഭാഗങ...
ന്യൂഡല്‍ഹി : ചൊവ്വാഴ്ച രാത്രി അഫ്ഗാനിസ്ഥാനെ പിടിച്ചുകുലുക്കി 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍, പ്രത്യേകിച്ച് കശ്മീര്‍ മേഖലയിലുടനീളം കാര്യമായ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യന്‍ സമയം 11.45 നായിരുന്നു ഭൂകമ്പം.
കശ്മീരില്‍, ശ്രീനഗര്‍, ജമ്മു, എന്നിവഉള്‍പ്പെടെയുള്ള ജില്ലകളിലെ ആളുകള്‍ക്ക് ശക്തമായതും നീണ്ടുനില്‍ക്കുന്നതുമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇത് സെക്കന്‍ഡുകള്‍ നീണ്ടുനിന്നു, ഇതോടെ പലരും പരിഭ്രാന്തിയോടെ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല.
Key Words: Earthquake, Afghanistan, Tremors


COMMENTS