Seventeen people have died in West Bengal's Darjeeling after heavy rain triggered landslides. Road connectivity on key routes has been cut off
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. പ്രധാന പാതകളിലെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തത്തെത്തുടര്‍ന്ന് ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലേക്കുള്ള റോഡ് ബന്ധം വിച്ഛേദിച്ചു.
വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയാണ് മിരിക്, സുഖിയ പോഖ്രി തുടങ്ങിയ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമായത്. പോലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനം തുടരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി നാളെ ഡാര്‍ജിലിംഗ് സന്ദര്‍ശിക്കും.
ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന റോഡുകളിലും ഡാര്‍ജിലിംഗിനെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന പാതകളിലും മണ്ണിടിച്ചില്‍ കാരണം റോഡ് തടസ്സങ്ങള്‍ ഉണ്ടായി.
വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി, സിലിഗുരി, കൂച്ച് ബെഹാര്‍ തുടങ്ങിയ മറ്റ് പ്രദേശങ്ങളിലും കനത്ത മഴ നാശം വിതച്ചു, ഇത് പലയിടത്തും വെള്ളക്കെട്ടിന് കാരണമായി. ഒക്ടോബര്‍ 7 വരെ ഈ പ്രദേശത്ത് മഴ തുടരുമെന്നും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മഴ കനത്തതോടെ തകര്‍ന്ന പാലങ്ങളും ഒലിച്ചുപോയ റോഡുകളും നിറഞ്ഞ നദികളും ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. ഈ മഴ നേപ്പാളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 22 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു.
ഡാര്‍ജിലിംഗിലെ ദുരന്തത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' അദ്ദേഹം 'എക്സി'ല്‍ കുറിച്ചു.
ദുര്‍ഗ്ഗാ പൂജയ്ക്ക് ശേഷം കൊല്‍ക്കത്തയില്‍ നിന്നും ബംഗാളിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും നിരവധി വിനോദസഞ്ചാരികള്‍ ഡാര്‍ജിലിംഗിലേക്ക് യാത്ര ചെയ്യാറുണ്ട്. അതിനാല്‍ നിരവധി സഞ്ചാരികള്‍ ദുരന്തത്തില്‍ കുടുങ്ങിയതായി സംശയിക്കുന്നു.
ടൈഗര്‍ ഹില്‍, റോക്ക് ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഡാര്‍ജിലിംഗിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ ഗോര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ (ജിടിഎ) തീരുമാനിച്ചു. ടോയ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
കുടുങ്ങിയ വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കുമായി ബംഗാള്‍ പോലീസ് ഹോട്ട്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്: 9147889078. റോഡുകളിലെയും കാലാവസ്ഥയിലെയും മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ഡാര്‍ജിലിംഗ് എംപി രാജു ബിസ്ത ആശങ്ക രേഖപ്പെടുത്തി. ജീവഹാനിയും സ്വത്തുക്കള്‍ക്ക് നാശനഷ്ടവും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. 'ഞാന്‍ സാഹചര്യം വിലയിരുത്തുകയും ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നു,' അദ്ദേഹം 'എക്സി'ല്‍ പറഞ്ഞു.
Summary: Seventeen people have died in West Bengal's Darjeeling after heavy rain triggered landslides. Road connectivity on key routes has been cut off. Following the calamity, road connectivity to the Himalayan state of Sikkim has been severed. Heavy rain that fell last night in Darjeeling, North Bengal, caused landslides in areas like Mirik and Sukhia Pokhari. Police and the local administration continue the rescue operation. Chief Minister Mamata Banerjee will visit Darjeeling tomorrow.


COMMENTS