A female forest officer in Wayanad has alleged that a male colleague tried to molest her, and she had to run away at night to escape
സ്വന്തം ലേഖകന്‍
കല്പറ്റ : വയനാട്ടില്‍ സുഗന്ധഗിരി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ രാത്രിയില്‍ ഫോറസ്റ്റ് ഓഫിസര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തിനു പിന്നാലെ പ്രതിസ്ഥാനത്തുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെ സ്ഥലം മാറ്റി.
വകുപ്പു തല അന്വേഷണം ആരംഭിച്ചതായി സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമന്‍ പറഞ്ഞു. പടിഞ്ഞാറേത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുഗന്ധഗിരി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസ് വരുന്നത്.
ഈ മാസം ഒന്നാം തീയതി രാത്രി ഡ്യൂട്ടിക്കിടെയാണ് യുവതിയെ റൂമില്‍ കയറി രതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോയ രതീഷ് തിരിച്ചെത്തിയാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനായി യുവതി രാത്രിയില്‍ പുറത്തേയ്ക്കിറങ്ങി ഓടുകയായിരുന്നു.
അടുത്ത ദിവസം തന്നെ വനിതാ ഓഫീസര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്കി. വകുപ്പു തലത്തില്‍ തന്നെ കേസൊതുക്കാനാണ് സഹപ്രവര്‍ത്തകര്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് രതീഷിനെ സസ്‌പെന്‍ഡ് ചെയ്യാതെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റിയതും. സ്ഥലം മാറ്റിയതിനു പിന്നാലെ രതീഷ് അവധിയില്‍ പ്രവേശിച്ചു. സംഭവത്തെക്കുറിച്ചു വകുപ്പു തല അന്വേഷണം നടക്കുകയാണ് എന്നു മാത്രമാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും പറയുന്നത്. പൊലീസ് അന്വേഷണത്തെക്കുറിച്ച് അദ്ദേഹവും മിണ്ടുന്നില്ല.
പരാതി വകുപ്പിലെ ഉന്നതര്‍ക്കു നല്കിയിട്ടും പൊലീസിനെ അറിയിച്ചോ എന്നു വ്യക്തമല്ല. ആസൂത്രിതമായാണോ വനിതയെ ആക്രമിച്ചതെന്നും സംശയം ബലപ്പെടുന്നുണ്ട്. ആ ദിവസം ഈ യുവതിക്കു മാത്രമാണ് നൈറ്റ് ഡ്യൂട്ടി ഇട്ടിരുന്നത്. മറ്റുള്ളവരെ ഒഴിവാക്കി യുവതിയെ തനിച്ചാക്കുകയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്.
Summary: A female forest officer in Wayanad has alleged that a male colleague tried to molest her, and she had to run away at night to escape. There is a suspicion that the officer was deliberately assigned to duty alone as part of a planned attack. According to the Forest minister AK Saseendran, a departmental inquiry is underway.


COMMENTS