ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരെ കൂറുമാറ്റാന്‍ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്ര അഭിഷേക് ബാനര്‍ജി ...
ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരെ കൂറുമാറ്റാന്‍ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്ര അഭിഷേക് ബാനര്‍ജി ആരോപിച്ചു. എംപിമാരെ വിലയ്ക്കുവാങ്ങാമെന്നും ജനങ്ങളെ വിലയ്ക്കുവാങ്ങാന്‍ സാധിക്കില്ലെന്നും ടിഎംസി എംപിമാര്‍ എല്ലാവരും സുദര്‍ശന്‍ റെഡ്ഡിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉപരാഷ്ട്രതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് ഒരുമയില്ലെന്ന് സിപിഎം ആരോപിച്ചു. ചിലര്‍ വോട്ടുകള്‍ മനപൂര്‍വ്വം അസാധുവാക്കിയെന്നും വോട്ടു ചോര്‍ച്ച നിരാശാജനകമെന്നും സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്. എന്നാല്‍ ബി. സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകള്‍ മാത്രമാണ്. ചില ചെറിയ പാര്‍ട്ടികളെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും, ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വം അസാധുവാക്കിയെന്നും നേതാക്കള്‍ സംശയിക്കുന്നു.
Key Words: Vice Presidential Election


COMMENTS