ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബിനോയ് വ...
ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിരസ് ജനങ്ങള്‍ക്ക് മുന്നിലല്ലാതെ ഒരാള്‍ക്കും മുന്നിലും കുനിയില്ല- അദ്ദേഹം പറഞ്ഞു.
സി പി ഐ, എല്‍ ഡി എഫ് രാഷ്ട്രീയത്തിന്റെ വഴികാട്ടി, സി പി ഐ മുന്നോട്ട് വച്ച വിമര്‍ശനങ്ങള്‍ ദുര്‍ബലമാക്കാന്‍ അല്ല, ശക്തിപ്പെടുത്താനാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023ലാണ് ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്ത് എത്തിയത്. ഇദ്ദേഹം സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്.
ഇസ്മയില്‍ പക്ഷവും കെ.പ്രകാശ് ബാബു അനുകൂലികളും സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരെയും നിര്‍ദേശിച്ചില്ല. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താന്‍ തയാറാണെന്നും അക്കാര്യത്തില്‍ പിടിവാശി ഇല്ലെന്നും ബിനോയ് വിശ്വം സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Key Words: CPI, Binoy Vishwam

COMMENTS