തിരുവനന്തപുരം : എയിംസ് വിഷയത്തില്‍ ബിജെപിയില്‍ ഒറ്റപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തു...
തിരുവനന്തപുരം : എയിംസ് വിഷയത്തില്‍ ബിജെപിയില്‍ ഒറ്റപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്റെ ഏറെകാലമായുളള ആവശ്യവും ഇതിന് തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുളള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഏകപക്ഷീയമായി നിലപാട് അവതരിപ്പിച്ചതും ആലപ്പുഴയില്‍ എയിസ് സ്ഥാപിക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത്.
അതേസമയം, എയിംസ് കാസര്‍കോട് തന്നെ വേണമെന്നാണ് ആവശ്യമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി വ്യക്തമാക്കി. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുകയാണെന്ന് പറഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താന് സുരേഷ് ഗോപിക്കെതിരെയും രംഗത്തത്തി. അടുത്ത കാലത്ത് ബിജെപി രാഷ്ട്രീയത്തില്‍ വന്ന് നേതാവായവര്‍ക്ക് വിഷയം അറിയില്ലെന്നും ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Key Words: Suresh Gopi, AIMS, Alappuzha

COMMENTS