തിരുവനന്തപുരം: തിരുവോണ ദിവസം മുതൽ തിരുവനന്തപുരത്ത് നിന്നും പുതിയൊരു സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. പൂജാ അവധി കണക്കിലെടുത്താണ് ട്രെയി...
തിരുവനന്തപുരം: തിരുവോണ ദിവസം മുതൽ തിരുവനന്തപുരത്ത് നിന്നും പുതിയൊരു സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. പൂജാ അവധി കണക്കിലെടുത്താണ് ട്രെയിൻ സർവീസ്. തിരുവനന്തപുരം നോർത്തിൽ നിന്നും സാന്ത്രാഗാച്ചി (പശ്ചിമ ബംഗാൾ) വരെയും തിരിച്ചും ഏഴുവീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ആകെ 10 സ്റ്റോപ്പുകളാണുള്ളത്. ട്രെയിൻ ഷെഡ്യൂൾ വിശദമായി അറിയാം.
06081 തിരുവനന്തപുരം നോർത്ത് - സാന്ത്രാഗാച്ചി സ്പെഷ്യൽ എക്സ്പ്രസ് സെപ്റ്റംബർ അഞ്ചാം തീയതി മുതൽ ഒക്ടോബർ 17 വരെ എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകീട്ട് 04:20ന് പുറപ്പെടും. തുടർന്ന് മൂന്നാംദിനം ഉച്ചയ്ക്ക് 02:15ന് സാന്ത്രാഗാച്ചിയിലെത്തും. ഏഴ് സർവീസുകളാണ് ഈ റൂട്ടിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
വൈകീട്ട് 04:20ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 05:22 കൊല്ലം, 05:58 കായംകുളം, 06:09 മാവേലിക്കര, 06:20 ചെങ്ങന്നൂർ, 06:32 തിരുവല്ല, 06:58 കോട്ടയം, 08:45 എറണാകുളം, 09:10 ആലുവ, 10:12 തൃശൂർ, 12:10 പാലക്കാട് സ്റ്റേഷനുകൾ പിന്നിട്ട് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം വഴി സർവീസ് തുടരും.
Key Words: Onam Special Train


COMMENTS