Police trainee found dead at Thiruvananthapuram police camp
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ട്രെയിനി വിതുര സ്വദേശി ആനന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആനന്ദ് ചികിത്സക്കു ശേഷം ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്നു. ഇന്നു രാവിലെ ക്യാമ്പിലെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബി കമ്പനി പ്ലാറ്റുണ്‍ ലീഡറായിരുന്ന ആനന്ദ് മറ്റുള്ളവര്‍ ഗ്രൗണ്ടില്‍ പോയപ്പോഴാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Police trainee, Thiruvananthapuram, Police camp, Suicide


COMMENTS