ന്യൂഡല്‍ഹി : ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ജര്‍മ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജര്‍മ്മന്‍...
ന്യൂഡല്‍ഹി : ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ജര്‍മ്മനി.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ജൊഹന്‍ വാദഫുലും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം.
ഇന്ത്യയ്ക്കും ജര്‍മ്മനിയ്ക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കും. ജര്‍മ്മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു. ജര്‍മ്മനിയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഹ്രസ്വ വീസ നല്‍കും.
ബഹുധ്രുവ ലോകത്തില്‍ സഹകരണത്തിലൂടെ വിഷയങ്ങള്‍ പരിഹരിക്കണമെന്നും ലോകം സാമ്പത്തിക അനിശ്ചിതാവസ്ഥ നേരിടുന്നു എന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
Key Words: Germany, Terrorism, India


COMMENTS