Director Sanalkumar Sasidharan arrested at Mumbai airport
കൊച്ചി: നടിയെ അപമാനിച്ച കേസില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് അറസ്റ്റില്‍. കേസെടുക്കുമ്പോള്‍ ഇയാള്‍ യുഎസിലായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ സനല്‍കുമാര്‍ ശശിധരനെ അവിടെ തടയുകയും എളമക്കര പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക, പിന്തുടര്ന്നു ശല്യം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2022 ലും സനല്‍കുമാര്‍ ശശിധരനെതിരെ നടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു.
അന്ന് പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീടും ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുയെന്നു കാട്ടി കഴിഞ്ഞ ജനുവരിയിലാണ് നടി പരാതി നല്‍കിയത്.
Keywords: Sanalkumar Sasidharan, Arrested, Mumbai airport, Actress


COMMENTS