കൊച്ചി : നടൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് മകൻ ധ്യാൻ ശ്രീനിവാസനും കൃഷിയിലേക്ക്. എറണാകുളം കണ്ടനാട് പാടശേഖരത്ത് ഇത്തവണ നെല്‍ക്കൃഷിക്ക് വിത്ത...
കൊച്ചി : നടൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് മകൻ ധ്യാൻ ശ്രീനിവാസനും കൃഷിയിലേക്ക്. എറണാകുളം കണ്ടനാട് പാടശേഖരത്ത് ഇത്തവണ നെല്‍ക്കൃഷിക്ക് വിത്തിറക്കാൻ ധ്യാനും മുൻനിരയിലുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീനിവാസൻ കൃഷിയിറക്കുന്ന കണ്ടനാട് പാടശേഖരവും അവിടുത്തെ പച്ചക്കറി കൃഷിയും സൂര്യകാന്തി തോട്ടങ്ങളുമെല്ലാം വാർത്തകളില്‍ ഇടം നേടിയിരുന്നു. ശ്രീനിവാസന്റെ കൃഷിയിലെ ആ കമ്പം അടുത്ത തലമുറയിലേക്ക് ഏറ്റുവാങ്ങിയിരിക്കുകയാണ് ധ്യാൻ. ഈ വർഷം പാടം പൊന്നാക്കാൻ തീരുമാനിച്ച് ഉറച്ച് കണ്ടനാട് പാടശേഖര സമിതിയുടെ ഒപ്പം ചേർന്നാണ് ധ്യാൻ കൃഷിയിറക്കുന്നത്. 80 ഏക്കറിലാണ് പാടശേഖര സമിതി നെല്‍ക്കൃഷി പ്ലാൻ ചെയ്യുന്നത്.
വർഷങ്ങള്‍ക്കു മുൻപ് ശ്രീനിവാസൻ തുടങ്ങിയ 2 ഏക്കറിലെ കൃഷിയാണ് ഇന്ന് വ്യാപിച്ച് 80 ഏക്കറിലേക്ക് എത്തിയിരിക്കുന്നത്.
Key Words: Dhyan Sreenivasan


COMMENTS