പട്ന: ഇന്നലെ രാജ്യമാകെ തിരഞ്ഞ ഒരാളായിരുന്നു മിന്റ ദേവിയുടേത്. പട്ടികയിലെ കള്ളവോട്ടുകള്‍ക്കെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം ന...
പട്ന: ഇന്നലെ രാജ്യമാകെ തിരഞ്ഞ ഒരാളായിരുന്നു മിന്റ ദേവിയുടേത്. പട്ടികയിലെ കള്ളവോട്ടുകള്‍ക്കെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷര്‍ട്ടിലെ മിന്റ ദേവിക്കുറിച്ച് അറിഞ്ഞവരില്‍ ചിരി പടര്‍ന്നു. കാരണം തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലുള്ള വോട്ടര്‍ ഐഡി പ്രകാരം ഇവര്‍ക്ക് 124 വയസ്സാണ്. ഈ പിഴവ് അടക്കം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷനെതിരെ ഇന്ത്യാസഖ്യം ഇന്നലെ പ്രതിഷേധിച്ചിരുന്നു. അതിനായി മിന്റ ദേവിയുടെ ചിത്രം പതിപ്പിച്ച ടി ഷര്‍ട്ടായിരുന്നു പ്രതിപക്ഷം ധരിച്ചത്.
എന്നാലിതാ ആ പ്രതിഷേധത്തിനെതിരെ അവര്‍ രംഗത്തെത്തി. തന്റെ പേരും മുഖചിത്രവും ടി ഷര്‍ട്ടില്‍ പതിപ്പിച്ച് അതുധരിച്ച് തന്നെ എതിര്‍ക്കാന്‍ പ്രിയങ്കാ ഗാന്ധി ആരാണ്? എന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചത്. ഇന്നലെ രാവിലെ മുതല്‍ താന്‍ പ്രശ്നങ്ങള്‍ നേരിടുകയാണെന്നും തനിക്ക് നിരവധി ഫോണ്‍ കോളുകള്‍ വരുന്നുവെന്നും അവര്‍ ആശങ്ക പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും മിന്റ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
35 വയസ്സുള്ള മിന്റ ദേവിക്ക് 124 വയസ്സായെന്ന് കമ്മിഷന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചര്‍ച്ചയായി.
Key Words: Minta Devi, Election Commission, Priyanka Gandhi


COMMENTS